ഭക്ഷണശാലയില്‍ കുറിച്ചിക്കാര്‍

പള്ളിപ്പാട്  - ഭക്ഷണശാലയില്‍ കുറിച്ചിക്കാര്‍ . ചങ്ങനാശ്ശേരിയില്‍ നിന്ന് 4 പേരടങ്ങുന്ന സുരേഷ് കുറിച്ചിയെന്ന പാചകവിദഗ്ദന്റെ സംഘത്തിലുള്ളവരാണ് കലോത്സവത്തിന് വിളമ്പാനുള്ള ഭക്ഷണം തയ്യാറാക്കുന്നത്. കുറഞ്ഞത് 700 ല്‍ അധികം പേര്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കേണ്ട ജോലിയാണ് ഇവര്‍ക്കുള്ളത്. രണ്ടാം ദിവസത്തില്‍ 1500ല്‍ അധികം പേര്‍ക്ക് ഭക്ഷണം നല്‍കികഴിഞ്ഞു. മൂന്നാം ദിവസം പ്രഥമന്‍ ഉള്‍പ്പെടെയുള്ള സദ്യയാണ് തയ്യാറാക്കുന്നത് .രണ്ടാം ദിവസം രാത്രി ഭക്ഷണം നല്‍കിയില്ലായെന്ന് ആരോപിച്ച് ഏതാനും അദ്ധ്യാപകര്‍ ബഹളം ഉണ്ടാക്കിയത്  അല്പസമയം ഭക്ഷണശാലയില്‍ അസ്വസ്ഥത പടര്‍ത്തി. സംഘാടകര്‍ വളരെനേരത്തേതന്നെ ഭക്ഷണവിതരണം തുടങ്ങിയെങ്കിലും ആവശ്യക്കാര്‍ കൃത്യസമയത്ത് എത്താതിരുന്നതാണ് പ്രശ്നത്തിനു കാരണമെന്ന് പറയപ്പെടുന്നു.

No comments:

Post a Comment