ബഹളത്തിനിടയിലും ആത്മസംയമനത്തോടെ....

നടുവട്ടം. കലോത്സവത്തിന്റെ ആരവങ്ങള്‍ക്കിടയിലും ആത്മസംയമനത്തോടെ ഒതുങ്ങിക്കൂടി അവര്‍ കഴിയുകയാണ്. കാണുന്നവരുടെ മനസ്സില്‍ ഇത്തിരി ഭീതി ജനിപ്പിക്കുന്നുണ്ടെങ്കിലും ആര്‍ക്കും ശല്യമാകാതെയുള്ള കടന്നല്‍ കൂട് കാഴ്ചക്കാരില്‍ ആശ്ചര്യം ജനിപ്പിക്കുന്നു. തൊട്ടപ്പുറത്താണ് ശാസ്ത്രീയസംഗീതവേദി. നിരവ‍ധി പേര്‍ അവിടെ വരുന്നുണ്ടെങ്കിലും ആരും ശല്യപ്പെടുത്താന്‍ ഇതുവരെ ശ്രമിച്ചിട്ടില്ലാത്തതിനാല്‍ അടങ്ങിക്കഴിയുന്ന കടന്നല്‍ കൂട്ടം കലോത്സവവേദിയിലെ കൗതുകക്കാഴ്ചയാകുന്നു. ഈ കടന്നല്‍ കൂട്ടത്തെ കാണാനായി നിരവധി ആളുകള്‍ നടുവട്ടം വി.എച്ച്.എസ്.എസ്സിന്റെ മൂന്നാം നിലയിലേക്ക് സന്ദര്‍ശകരായെത്തുന്നുണ്ട്.

No comments:

Post a Comment