കൗമാരോത്സവത്തിന് വര്‍ണാഭമായ തുടക്കം

നടുവട്ടം -നൃത്തത്തിന്റെ നൂപുര ധ്വനികളും വര്‍ണങ്ങളുടെ നിറക്കാഴ്ചകളും കവിതാലാപനത്തിന്റെ സ്വരമാധുരിയും പകരുന്ന മൂന്നു ദിനങ്ങള്‍ സമ്മാനിച്ചുകൊണ്ട് പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ ഹരിപ്പാട് ഉപജില്ലാ കലോത്സവത്തിന് തുടക്കം. സ്കൂള്‍ മാനേജര്‍ എം.എസ് മോഹന
ന്‍ പതാക ഉയര്‍ത്തി.കോട്ടയ്ക്കകം എന്‍.വൈ.എസ്സ് ലൈബ്രറിയില്‍ നിന്നാരംഭിച്ച ഘോഷയാത്രയോടുകൂടിയാണ് കലോത്സവത്തിന് തുടക്കം കുറിച്ചത്. കലോത്സവ ഉദ്ഘാടനം പ്രശസ്തസിനിമാസീരിയല്‍ നടന്‍ ഷോബി തിലകനും പ്രശ്സ്ത ബാലതാരം മാസ്റ്റര്‍ അഭിജിത്തും ചേര്‍ന്ന് നിര്‍വഹിച്ചു.    ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാമ്മടീച്ചര്‍ അദ്ധ്യക്ഷതവഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി സ്വാഗതവും ഷെഫീക്ക് കൃതജ്ഞതയും രേഖപ്പെടുത്തി.ജില്ലാ പഞ്ചായത്ത് അംഗം ശ്രിദേവിരാജന്‍ പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനികൃഷ്ണകുമാര്‍തുടങ്ങിയവര്‍ സംസാരിച്ചു. നടുവട്ടം വി.എച്ച്.എസ്.എസ്സിലെ അദ്ധ്യാപരുടെ ഗായകസംഘത്തിന്റെ  സ്വാഗതഗാനവും ഇതിനോടൊപ്പം ഉണ്ടായിരുന്നു

No comments:

Post a Comment