വലിയെടാവലി....

Photo: C.G.Santhosh
നടുവട്ടം-രണ്ടാം ദിവസം രാത്രിയായപ്പോഴാണ് പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍ ശരിക്കും കുഴഞ്ഞു. കര്‍ട്ടന്‍ ഉയര്‍ത്താന്‍ നിന്നിരുന്ന എന്‍.. സി സി കുട്ടികള്‍ വീട്ടില്‍ പോയതോടെ കര്‍ട്ടന്‍ ഉയര്‍ത്താന്‍ ആരുമില്ലാതെയായി. പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍ ജോലി ഏറ്റെടുത്തെങ്കിലും പലരും പിന്‍വാങ്ങി. പലരും ചരടില്‍ തൂങ്ങിക്കിടന്നാണ് കര്‍ട്ടന്‍ ഒരു പ്രാവശ്യമെങ്കിലും ഉയര്‍ത്തിയത്. കര്‍ട്ടന്‍ ഉയര്‍ത്താതെ പരിപാടിനടക്കില്ലല്ലോ? ഒടുവില്‍ പിന്‍വാങ്ങിയവരെല്ലാവരും കൂടി ചേര്‍ന്ന് കര്‍ട്ടന്‍ ഉയര്‍ത്താന്‍ തീരുമാനിച്ചു. പരിപാടി തീരുന്നതുവരെ മൂന്ന് അദ്ധ്യാപകര്‍ കഠിനാധ്വാനം ചെയ്താണ് കര്‍ട്ടന്‍ ഉയര്‍ത്തിയത്. അപ്പോഴാണ് എന്‍..സിസി കുട്ടികള്‍ എത്രമാത്രം ബുദ്ധിമുട്ടിക്കാണുമെന്ന ബോധം എല്ലാവര്‍ക്കുമുണ്ടായത്.

No comments:

Post a Comment