അപവാദക്കാര്‍ക്ക് താക്കീതായ ജഡ്ജിംഗ്

നടുവട്ടം-നൃത്തനൃത്യങ്ങളുടെതായ രണ്ടാം ദിവസം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്കുമുമ്പേ തെറ്റിദ്ധാരകള്‍ പരത്താന്‍ ചില ഡാന്‍സ് അദ്ധ്യാപകര്‍ ശ്രമിച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ചിലര്‍ രക്ഷിതാക്കളെ വിളിച്ച് മത്സരത്തില്‍ പങ്കെടുത്തിട്ടു കാര്യമില്ല സ്ഥാനങ്ങളെല്ലാം പറഞ്ഞ് ഉറപ്പിച്ചിരിക്കുകയാണെന്നു വരെ പ്രചരിപ്പിക്കാന്‍ മറന്നില്ല. ആയിരങ്ങള്‍മുടക്കി കുട്ടികളെ മത്സരത്തിനിറക്കിയ രക്ഷിതാക്കളെ ഈ പ്രചരണം അങ്കലാപ്പിലാക്കിയിരുന്നു. ചിലര്‍ പ്രോഗ്രാം കമ്മിറ്റിക്കാരെ വിളിച്ച് അന്വേഷിക്കാനും മറന്നില്ല. സമ്മാനം ലഭിക്കാന്‍ പോകുന്നവര്‍ ആരെന്നു വരെ പറഞ്ഞായിരുന്നു പ്രചരണം.പ്രചരിപ്പിക്കുന്നവരുടെ അടുക്കല്‍ പഠിക്കാത്ത കുട്ടികളെ ചൂണ്ടിക്കാണിച്ചായിരുന്നു പ്രചരണം കൊഴുപ്പിച്ചതും.ഇതിനു ചുക്കാന്‍ പിടിക്കുന്ന ചില ജഡ്ജസ്സിന്‍റെ പേരും പറയാന്‍ മറന്നില്ല.തങ്ങളുടെ കുട്ടിക്കു സമ്മാനം ലഭിക്കാതെ പോയാല്‍ അതിന് ഉത്തരവാദി താനല്ല പ്രോഗ്രാം കമ്മിറ്റിക്കാരാണെന്ന് പറഞ്ഞ്തലയൂരാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നിലെന്ന് പറയപ്പെടുന്നു. എന്നാല്‍ പ്രചരണക്കാരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ഡാന്‍സിനു മാര്‍ക്കിടാന്‍ ജഡ്ജസ് വന്നപ്പോള്‍ ഡാന്‍സ് അദ്ധ്യാപകര്‍ ഞെട്ടി. ഇതുവരെ കണ്ടിട്ടില്ലാത്തവര്‍.. പെരും നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണപ്പോള്‍ എന്തു പറയാനാണെന്നറിയാതെ പ്രചരണം നടത്തിയിരുന്ന ഡാന്‍സ് അദ്ധ്യാപകര്‍ രക്ഷിതാക്കളെ നോക്കി കണ്ണു ചിമ്മി സമ്മാനം കിട്ടിയില്ലെങ്കില്‍ ഇനിയെന്തു പറയുമെന്ന അങ്കലാപ്പോടെ...

No comments:

Post a Comment