വിക്ടേഴ്‌സ്' വഴി ഡല്‍ഹി മലയാളികള്‍ക്കും
യുവജനോത്സവം കാണാം
യുവജനോത്സവം കാണാം
ന്യൂഡല്‍ഹി: കോട്ടയത്ത് ചൊവ്വാഴ്ച തുടങ്ങുന്ന സംസ്ഥാന യുവജനോത്സവം വിക്ടേഴ്‌സ് ചാനല്‍ വഴി ഡല്‍ഹി നിവാസികള്‍ക്കും കാണാം. ഏഷ്യയിലെ ഏറ്റവും വലിയ കലാമേള കാണുന്നതിന് വിക്ടേഴ്‌സ് ചാനലിന്റെ വെബ്‌സൈറ്റ് തുറന്നാല്‍ മതി. www.victers.itschool.gov.in എന്ന വെബ്‌സൈറ്റില്‍ യുവജനോത്സവത്തിലെ മുഴുവന്‍ പരിപാടികളും തത്സമയം കാണാം. തത്സമയ സംപ്രേഷണത്തിന് പുറമേ ആവശ്യമുള്ള ഭാഗങ്ങള്‍ മാത്രം പ്രേക്ഷകര്‍ക്ക് തിരഞ്ഞെടുത്ത് ഏതുസമയത്തും (ഓഫ്‌ലൈനില്‍) കാണാന്‍ കഴിയുന്ന വീഡിയോ ഓണ്‍ ഡിമാന്റ് സൗകര്യവും ഈ വര്‍ഷം തന്നെ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
No comments:
Post a Comment