 കോട്ടയം: 51-ാമതു സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിനു കോട്ടയത്തു കൊടിയേറി. പ്രധാന വേദിയായ പോലീസ് പരേഡ് ഗ്രൗണ്ടില്‍ രാവിലെ എട്ടു മണിക്കു പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് കലോത്സവ പതാകയുയര്‍ത്തി. തുടര്‍ന്ന് ഒന്‍പതു മണിയോടെ പോലീസ് പരേഡ് ഗ്രൗണ്ടില്‍ ഔദ്യാഗിക ഉദ്‌ഘാടനചടങ്ങ് നടന്നു. വിദ്യാഭ്യാസ മന്ത്രി എം.എ ബേബി ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. പക്വതയില്ലാത്ത ചില രക്ഷിതാക്കളാണ് ഇന്നത്തെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാന പ്രശ്നമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ ആരോപിച്ചു.വിവാഹ കമന്പാളം ലക്ഷ്യമാക്കി മാത്രമാണ് ഇത്തരക്കാര്‍ മക്കളുടെ വിദ്യാഭ്യാസം നടത്തുന്നത്. മത്സരവേദികളില്‍ അനാവശ്യമായ തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നതും ഇതിെന്റ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. പുല്ലുമേട് ദുരന്തത്തില്‍ മരിച്ച് തീര്‍ഥാടകര്‍ക്ക് ആദരാഞ്‌ജലി അര്‍പ്പിച്ചുകൊണ്ടാണ് ഉദ്‌ഘാടന ചടങ്ങ് തുടങ്ങിയത്.
പതിനാലു വര്‍ഷത്തിനു ശേഷമാണ് സംസ്‌ഥാന സ്‌കൂള്‍ കലോത്‍സവം കോട്ടയത്ത് എത്തുന്നത്. 17 വേദികളിലായാണു മത്സരങ്ങള്‍ അരങ്ങേറുന്നത്. ആറു രാപ്പകലുകള്‍ നീളുന്ന കലാ വിരുന്നാണ് ഇനി അക്ഷരനഗരിയില്‍ അരങ്ങേറുന്നത്. ജില്ലയിലെ വിവിധ സ്‌കൂളില്‍ കുട്ടികള്‍ക്കായി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരുക്കിയ ഇന്നലെ പകലും രാത്രിയുമായി ആദ്യദിനങ്ങളിലെ മല്‍സരങ്ങള്‍ക്കുള്ള കുട്ടികള്‍ നഗരത്തിലെത്തി. പതിനായിരത്തോളം കുട്ടികളാണ് മത്സരരരംഗത്തുള്ളത്. |
No comments:
Post a Comment