കാര്‍ത്തികദീപപ്രഭയില്‍ ആരവങ്ങള്‍ കെട്ടടങ്ങിയപ്പോള്‍...


നടുവട്ടം- കാര്‍ത്തികദീപങ്ങളുടെ പൊന്‍വെളിച്ചത്തില്‍ കലോത്സവത്തന്‍റെ പ്രധാനവേദിയായ നടുവട്ടം വി.എച്ച്.എസ്.എസ് തിളങ്ങിനിന്നു.നടുവട്ടം വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് സി.എസ് ഗീതാകുമാരിയുടെ നേതൃത്വത്തില്‍ അദ്ധ്യാപകരും ജീവനക്കാരും കാര്‍ത്തിക ദീപം തെളിയിച്ചത് പുതിയൊരനുഭവമായി മാറി. കലോത്സവവേദിയില്‍ ഇത്തരത്തില്‍ ആദ്യത്തെ സംഭവമായിരുന്നു ഇത്.കാര്‍ത്തികദിനത്തിലാണ് കലോത്സവം അവസാനിക്കുന്നതെങ്കിലും ഇത്തരത്തില്‍ തിരിതെളിയിക്കുന്നതിനേപ്പറ്റി മുന്‍കൂട്ടി നിശ്ചയിച്ചിരുന്നില്ല. സ്കൂളിലെ ഒരു അദ്ധ്യാപിക മുന്നോട്ടുവെച്ച ആശയം സ്വീകരിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ് മുന്‍കൈയ്യെടുത്ത് ഉടന്‍തന്നെ മെഴുകുതിരി വാങ്ങിപ്പിക്കുകയും കത്തിക്കുന്നതിനുള്ള ശ്രമം തുടങ്ങുകയുമായിരുന്നു. ദീപപ്രഭയില്‍ തിളങ്ങിനില്‍ക്കുന്ന സ്കൂളിന്‍റെ തിരുമുറ്റത്ത് കലോത്സവത്തിന്‍റെ ആരവങ്ങള്‍ക്ക് വിരാമമായപ്പോള്‍ നന്മയുടേയും സ്നേഹത്തിന്‍റേയുംതെളിമയാര്‍ന്ന സന്ദേശം പകരാന്‍ ആ ദീപനാളങ്ങള്‍ക്കു കഴിഞ്ഞു.

No comments:

Post a Comment