
ഹരിപ്പാട് ഉപജില്ലാ കലോല്‍സവത്തിന്റെ ലോഗോ ഇപ്രാവശ്യവും തയ്യാറാക്കാനുള്ള നിയോഗം ജോണ്‍സണു തന്നെ. ഇതിനുമുമ്പും രണ്ടു തവണ ജോണ്‍സണ്‍ കലോത്സവ ലോഗോ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ വെച്ചു നടന്ന ഹരിപ്പാട് ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയതും ജോണ്‍സണ്‍ തന്നെയായിരുന്നു.കഴിഞ്ഞ കലോത്സവത്തില്‍ ഉദ്ഘാടന സമ്മേളനത്തില്‍ വെച്ച് ജോണ്‍സണെ പൊന്നാട നല്‍കി ആദരിച്ചിരുന്നു. പള്ളിപ്പാട് കുരുവിക്കാട് ജംഗഷനു സമീപം റിയല്‍ ഗ്രാഫിക്സ് സ്ഥാപനം നടത്തുകയാണ് ആര്‍ട്ടിസ്റ്റുകൂടിയായ ജോണ്‍സണ്‍
No comments:
Post a Comment