കലോത്സവത്തിന്ഹരിപ്പാട് ഒരുങ്ങുന്നു
ഹരിപ്പാട് - ഏറെ നാളുകള്‍ക്കുശേഷം സ്കൂള്‍ കലോത്സവത്തിന് ഹരിപ്പാട് ആഥിത്യമരുളുന്നു. ഡിസംബര്‍ 9,10,11 തീയതികളിലായിട്ടാണ് ഹരിപ്പാട് സബ് ജില്ലാകലോത്സവം ഇവിടെ അരങ്ങേറുന്നത്. ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ , ഗവ.ബോയ്സ്ഹയര്‍സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്.60 സ്തൂളുകളില്‍ നിന്നായി 2000ല്‍ അധികം കൊച്ചു കലാകാരന്മാരും കലാകാരികളും കലോത്സവത്തില്‍ മാറ്റുരയ്ക്കും. എല്‍. പി മുതല്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ വരെയുള്ള കുട്ടികള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്.
No comments:
Post a Comment